കായികം

ഇര്‍ഫാന്‍ പത്താന്‍ ഐപിഎല്ലിലേക്ക്; ഡ്വെയ്ന്‍ ബ്രോവോയ്ക്ക് പകരും ഗുജറാത്ത് ലയണ്‍സ് നിരയില്‍ ഇറങ്ങും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പത്താന് ഐപിഎല്‍ അവസരമൊരുങ്ങി. ഗുജറാത്ത് ലയണ്‍സിന്റെ വെസ്റ്റിന്റീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതാണ് ഇര്‍ഫാന് അവസരമൊരുക്കിയത്. 

ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയും രണ്ട് ജയവുമായി നാല് പോയിന്റുള്ള ഗുജറാത്ത് ഈ സീസണില്‍ കനത്ത തിരിച്ചടിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ടീം.

ഈ സീസണിലുള്ള ലേലത്തില്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇര്‍ഫാനെ ഒരു ടീമും സ്വന്തമാക്കാന്‍ തുനിഞ്ഞിരുന്നില്ല. മികച്ച ഒരു യൂണിറ്റിനൊപ്പം ചേരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന ക്യാപ്ഷനോടെ ഇര്‍ഫാന്‍ ട്വിറ്ററില്‍ ഗുജറാത്ത് ജെഴ്‌സിയണിഞ്ഞുള്ള ഫോട്ടോ പങ്കുവെച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്ക് ഇര്‍ഫാന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. മൊത്തം 102 ഐപിഎല്‍ മത്സരങ്ങളില്‍ 80 വിക്കറ്റുകളും 1137 റണ്‍സും സ്വന്തം പേരില്‍ ഇര്‍ഫാന്‍ കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍