കായികം

നിങ്ങളെ അമ്പരപ്പിച്ച അതിഥി താരം ആരാണ്‌? പതിവില്ലാതെ രാജ്യസഭയിലെത്തിയ സച്ചിനെ ട്രോളി സമൂഹമാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ദൈവം അങ്ങിനെ അധികം ട്രോളുകള്‍ക്ക് ഇരയായിട്ടില്ല. പക്ഷെ പതിവില്ലാതെ രാജ്യസഭയില്‍ എത്തിയ ക്രിക്കറ്റ് ഇതിഹാസത്തെ അങ്ങിനെ വെറുതെ വിടാന്‍ സമൂഹമാധ്യമങ്ങള്‍ തയ്യാറല്ല. 

2012ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സച്ചിനെ അധികമാരും രാജ്യസഭയില്‍ കണ്ടിട്ടില്ലെന്ന് മാത്രമല്ല, സഭയുടെ നടപടിക്രമങ്ങളിലും സച്ചിന്‍ ഭാഗമായിരുന്നില്ല. രാജ്യസഭയില്‍ നിന്നും വിട്ടുനിന്നുള്ള സച്ചിന്റെ സമീപനം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 

60 ദിവസത്തില്‍ കൂടുതല്‍ സഭയില്‍ ഹാജരാവാതിരുന്നാല്‍ ആ സിറ്റിലെ അംഗത്വം അസാധുവാകുമെന്നാണ് ചട്ടം. അസാധുവാകാതിരിക്കാന്‍ ഇടയിക്കിടെ സച്ചിന്‍ സഭയില്‍ എത്തും. ഇതനുസരിച്ച് വ്യാഴാഴ്ചയും സച്ചിനെത്തി. എന്നാല്‍ ഒരു ദയയുമില്ലാതെയാണ് സച്ചിനെതിരെ ട്രോളുകള്‍ ഉയരുന്നത്. 

രാജ്യസഭയില്‍ സച്ചിന്‍ ഒറ്റയ്ക്കിരിക്കുന്ന ചിത്രമെടുത്താണ് ട്രോള്‍. വീട്ടില്‍ അതിഥികള്‍ വന്നാല്‍ നമ്മള്‍ എങ്ങിനെയാകും, ക്ലാസില്‍ 75ശതമാനം അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന് ടീച്ചര്‍ പറയുമ്പോള്‍, ക്ലാസില്‍ നിങ്ങള്‍ മുടങ്ങാതെ എത്തിയില്ലെങ്കില്‍ അടുത്തിരിക്കാന്‍ ആരുമുണ്ടാകില്ല എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍. 

നമ്മളെ ഞെട്ടിച്ച ഗസ്റ്റ് അപ്പിയറന്‍സ് ആരുടെ എന്ന ചോദ്യമുള്ള ലിസ്റ്റില്‍ പികെയിലെ രണ്‍ബീര്‍ കപൂറിനും, ടൂബ് ലൈറ്റിലെ ഷാരുഖ് ഖാനുമൊപ്പം രാജ്യസഭയിലെ സച്ചിനുമുണ്ട്. 

സാമൂഹ്യ സേവനം, ശാസ്ത്രം, കല, സാഹിത്യം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 12 രാജ്യസഭാ സീറ്റുകളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസ് സച്ചിനായി നല്‍കിയത്. ഈ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ കായിക താരവുമായിരുന്നു സച്ചിന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍