കായികം

മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്കു മുന്‍തൂക്കം; ശ്രീലങ്കയ്ക്കു വീണ്ടും ബാറ്റിങ് തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു മുന്‍തൂക്കം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെടുത്ത 487 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കു ആദ്യ ഇന്നിങ്‌സില്‍ 135 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. തുടര്‍ന്ന് ഫോളോഓണിനയച്ച ലങ്കയ്ക്കു 19 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി.

ആറു വിക്കറ്റിന് 329 എന്ന നിലയില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്കു കരുത്തായത് ഹാര്‍ദിക് പാണ്ഡ്യയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ്്. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചാണ്ഡിമല്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.  നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ആണ് ലങ്കന്‍ നിരയുടെ നട്ടെല്ലൊടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍