കായികം

ഒരു ദയയുമില്ലേ; നായകന്‍ സെഞ്ചുറി മാത്രമല്ല, റെക്കോര്‍ഡുകളും അടിച്ചു പറത്തിയെട്ടോ

സമകാലിക മലയാളം ഡെസ്ക്

ഒരു ദയയുമില്ലാതെ ലങ്കാ ദഹനം നടത്താന്‍ തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയായിരുന്നു ഇന്ത്യന്‍ നായകന്റെ തകര്‍പ്പന്‍ സെഞ്ചുറി. 1994ല്‍ സച്ചിന്‍ തന്റെ ആദ്യ ഏകദിന സെഞ്ചുറി നേടിയ കൊളംബോയിലെ പ്രേമദാസ് സ്റ്റേഡിയത്തിലാണ് കോഹ് ലി ഉള്‍പ്പെടെ ഇന്ത്യന്‍ താരങ്ങള്‍ അടിച്ചു കളിക്കുന്നതും ധോനി മുന്നൂറാം തവണ നീലക്കുപ്പായം അണിയുന്നതും. 

96 ബോളില്‍ 131 റണ്‍സ് നേടിയ കോഹ് ലിയെ മലിംഗ തന്റെ 300ാം ഇരയാക്കിയെങ്കിലും, റെക്കോര്‍ഡുകളില്‍ ചിലത് മറികടന്നാണ് കോഹ് ലി ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തേക്കെത്തി കോഹ് ലി ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറിയിലൂടെ. 

49 സെഞ്ചുറികളോടെ സച്ചിനും, 30 സെഞ്ചുറികളോടെ റിക്കി പോണ്ടിങ്ങുമാണ് ഇരുപത്തിയെട്ടുകാരനായ കോഹ് ലിക്ക് മുന്നില്‍ ഇനിയുള്ളത്. സനത് ജയസൂര്യയ്‌ക്കൊപ്പമാണ് കോഹ് ലി സെഞ്ചുറികളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 

കൊളംബോയില്‍ തന്റെ പത്താമത്തെ ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടിട്ടും കോഹ് ലി റെക്കോര്‍ഡിട്ടു. കോഹ് ലിയല്ലാതെ മറ്റാരും ആറില്‍ കൂടുതല്‍ തവണ പോലും ഡബിള്‍ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തിട്ടില്ല.

ധവാന്റെ വിക്കറ്റ് വേഗത്തില്‍ പോയതിന് പിന്നാലെ ക്രീസിലേക്കെത്തിയ കോഹ് ലി, വിശ്വാ ഫെര്‍നാഡോവിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറിയിലേക്ക് കടത്തി നയം വ്യക്തമാക്കിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ ഏകദിനത്തിലെ തന്റെ ആദ്യ ഡബിള്‍ സെഞ്ചുറി നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും, മലിംഗ അതിനനുവദിച്ചില്ല. 

മൂന്ന് ഫോര്‍മാറ്റിലും റണ്‍സ് വാരിക്കൂട്ടുന്നത് കോഹ് ലി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ദു പ്ലെസിയെ പിന്തള്ളി കോഹ് ലി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടുന്നവരുടെ ലിസ്റ്റില്‍ മുന്നിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു