കായികം

ക്രിക്കറ്റ് വിട്ട് വായുമലിനീകരണത്തിന് പിന്നാലെ പോയി; ലങ്കയേയും മലിനകരണത്തേയും ട്രോളി സമൂഹമാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹിയിലെ വായുമലിനീകരണ തോത് എല്ലാ പരിധികളും വിട്ട് ഉയരുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. തങ്ങള്‍ നല്‍കുന്ന ആരോഗ്യ സുരക്ഷ മുന്നറിയിപ്പുകള്‍ ആരും ഗൗരവമായി എടുക്കാത്തത് എന്താണെന്നായിരുന്നു മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയതിന് പിന്നാലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രതികരണം. 

വായു മലിനീകരണ തോത് കൂടുതലായതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി കാണിച്ച് ലങ്കന്‍ താരങ്ങള്‍ ഞായറാഴ്ച കളി തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഇതവരുടെ അടവാണെന്ന് പറഞ്ഞായിരുന്നു സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങളും ഉയര്‍ന്നത്. 

എന്നാല്‍ ഡല്‍ഹിയിലെ വായു മലിനീകരണം കൂടുതലായത് കൊണ്ട്, ലങ്കന്‍ താരങ്ങളുടെ നടപടിയെ കണ്ണടച്ച് വിമര്‍ശിക്കാനും പരിഹരിക്കാനും പലരും തയ്യാറായില്ല. എന്തായാലും മാസ്‌ക് ധരിച്ച് കളിക്കാന്‍ ഇറങ്ങിയ ലങ്കന്‍ താരങ്ങളെ കളിയാക്കിയുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍