കായികം

മൂന്നാം ദിനവും വായു മലിനീകരണത്തെ കൂട്ടുപിടിച്ച് ലങ്ക; കളി തടസപ്പെടുത്താനുള്ള നീക്കമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനവും അന്തരീക്ഷ മലിനീകരണത്തില്‍ പിടിച്ചു തൂങ്ങി ലങ്കന്‍ ക്രിക്കറ്റ് ടീം. രണ്ടാം ദിനം വായുമലിനീകരണത്തിന്റെ പേരില്‍ കളി തടസപ്പെടുത്തിയ ലങ്കന്‍ ടീം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയപ്പോള്‍ തന്നെ വായു മലിനീകരണം മൂലമുള്ള അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. 

വായു മലിനീകരണം മൂലം ശാരീരിക അസ്വസ്ഥത നേരിടുന്നതായി കാണിച്ച് ലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമലിന്റേതായിരുന്നു നീക്കങ്ങള്‍. ഡ്രസിങ് റൂമിലേക്ക് ചൂണ്ടി തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി ചാന്ദിമല്‍ പറഞ്ഞു. ലങ്കന്‍ ഫിസിയോ അടുത്തെത്തി പരിശോധിച്ചതോടെ കളി അല്‍പ്പ സമയത്തേക്ക് തടസപ്പെട്ടു. 

ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യാന്‍ നിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ നിറഞ്ഞു നിന്നിരുന്ന പുക കളിക്കാരെ ബുദ്ധിമുട്ടിച്ചതായി  ലങ്കന്‍ കോച്ച് നിക് പോത്താസ്  പറഞ്ഞിരുന്നു. മാസ്‌ക് ധരിച്ച് ഇറങ്ങേണ്ട ഗതികേടിലെത്തിയ താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയും,  ഛര്‍ദ്ദി ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്തതായി ലങ്കന്‍ കോച്ച്  പറഞ്ഞു. 

ഞയറാഴ്ച ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെന്ന് ലങ്കന്‍ ഫീല്‍ഡേഴ്‌സ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് 20  മിനിറ്റ് കളി നിര്‍ത്തിവെച്ചിരുന്നു. മാച്ച് റഫറിയോടും, ടീമുകളുടെ ഡോക്ടേഴ്‌സിനോടും സ്ഥിതി വിശകലനം ചെയ്തതിന് ശേഷം  കളി തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.  എന്നാല്‍ പിന്നീട് രണ്ട് തവണ കൂടി ലങ്കന്‍ താരങ്ങള്‍ പരാതിയുമായെത്തി. മൂന്നാം തവണയും ഇവര്‍ പരാതിയുമായി എത്തിയതോടെ കോഹ് ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ