കായികം

പിടി ഉഷയ്ക്കു വിവരക്കേടും അസൂയയും; നുണകള്‍ പറഞ്ഞ് നിയമനം മുടക്കാന്‍ ശ്രമിച്ചു: റോബര്‍ട്ട് ബോബി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ സ്പിന്റ് താരം ഒളിംപ്യന്‍ പിടി ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പരിശീലകനും ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവുമായ റോബര്‍ട്ട് ബോബി ജോര്‍ജ്. ഹൈ പെര്‍ഫോമന്‍സ് സ്‌പെഷലിസ്റ്റ് കോച്ചായി കേന്ദ്ര കായിക മന്ത്രാലയം നിയമിച്ചതിനു പിന്നാലെയാണ്, റോബര്‍ട്ട് ബോബി ജോര്‍ജ് ഉഷയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നുണകള്‍ അവതരിപ്പിച്ച് തന്റെ നിയമനം തടയാന്‍ ഉഷ ശ്രമിച്ചതായി റോബര്‍ട്ട് കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് റോബര്‍ട്ടിന്റെ പ്രതികരണം.

നുണകള്‍ പറഞ്ഞ് തന്റെ നിയമനം തയാനാനാണ് ഉഷ ശ്രമിച്ചത്. ഇതിനായി അവര്‍ കേന്ദ്രകായിക മന്ത്രാലയത്തിന് കത്തെഴുതി. തനിക്ക് യോഗ്യതയില്ലെന്നാണ്, കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷകയായ ഉഷ അറിയിച്ചത്. ഇതിനെതിരെ കായികമന്ത്രാലയത്തെ സമീപിക്കുമെന്ന് റോബര്‍ട്ട് വ്യക്തമാക്കി.

വിവരക്കേടും അസൂയയുമാണ് ഉഷയ്ക്ക്. മറ്റുള്ളവരെ ഒരിക്കലും അംഗീകരിക്കില്ല അവര്‍. പിയു ചിത്രയുടെ അനുഭവത്തില്‍ നമ്മള്‍ അതു കണ്ടതാണ്. അതുകൊണ്ടൊന്നും പാഠം പഠി്ച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ എല്ലാം തനിക്കു മാത്രം കിട്ടണമെന്നാണ് അവര്‍ക്ക്. താന്‍ ചെയ്യുന്നതു മാത്രം ശരിയെന്നാണ് ഉഷയുടെ മനോഭാവം. മറ്റൊരാളെയും അംഗീകരിക്കില്ല. 

ഉഷയുടെ റിപ്പോര്‍ട്ട് തള്ളിയാണ് ഹൈ പെര്‍ഫോമന്‍സ് സ്‌പെഷലിസ്റ്റ് കോച്ചായി കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമിച്ചത്. അവര്‍ നീരീക്ഷകപദവി രാജിവച്ചു പോവുകയാണ് വേണ്ടതെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ് അഭിപ്രായപ്പെട്ടു. 

റോബര്‍ട്ട് ബോബി ജോര്‍ജിന്റെ നിയമനത്തിനെതിരെ കേന്ദ്രമന്ത്രാലയത്തിനു കത്തെഴുതിയെന്ന് ഉഷ സ്ഥിരീകരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്ന് അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു