കായികം

ഞാന്‍ തന്നെ താരം; എന്നോളം വരില്ല ഒരാളും: ക്രിസ്റ്റിയാനോ

സമകാലിക മലയാളം ഡെസ്ക്

എന്നെക്കാള്‍ മികച്ച ഫുട്‌ബോളര്‍ ലോകത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന അവകാശവാദവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകത്തിലെ മികച്ച താരം ആരാണെന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടാണ് റൊണാള്‍ഡോ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഞാന്‍ സ്വന്തമാക്കിയതൊന്നും ഇതുവരെ മറ്റൊരു ഫുട്‌ബോളര്‍ക്കും സ്വന്തമാക്കാനായിട്ടില്ല. ലയണല്‍ മെസ്സിയെയും നെയ്മറിനെയും മികച്ച താരമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ എന്നോളം വരില്ല അവരൊന്നുമെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. അഞ്ചാം ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം നേടിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.


ഞാന്‍ നേടിയ വ്യക്തിഗത മികവ് മറ്റൊരും സ്വന്തമാക്കിയിട്ടില്ല. മെസ്സിയേക്കാള്‍ മുമ്പ്ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. പിന്നിട് തുടര്‍ച്ചയായി നാലുതവണ മെസ്സി തന്നെയായിരുന്നു പുരസ്‌ക്കാരം നേടിയത്. തുറന്നുപറയട്ടെ, പുരസ്‌ക്കാരം ലഭിക്കാതിരുന്ന ആ വര്‍ഷങ്ങളില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു. എന്നാല്‍ കഠിനാധ്വാനത്തിലുടെ ആ സ്വപ്‌നങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു.ഫ്‌ളോയിഡ് മെയ് വെതറിനെയും, ലിബ്രോണ്‍ ജെയിംസിനെയും പോലെ ഇതിഹാസ താരമായിട്ടായിരുന്നു തന്റെ പിറവിയെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു