കായികം

വിവാഹം പൊടി പൊടിച്ചു; പക്ഷേ വിവാഹാഘോഷം കളിക്കളത്തില്‍ കോഹ് ലിയെ പിന്നോട്ടടിക്കാന്‍ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ആരാധകരെ അമ്പരപ്പിക്കുന്ന വിവാഹവും, വിവാഹ സത്കാരവും കഴിഞ്ഞു. ഇനി ഇന്ത്യന്‍ നായകന്റെ കളിയിലേക്ക് വരാം. ഒന്നാമനായാണ് വിവാഹത്തിനായി  ഇടവേളയെടുത്ത് കോഹ് ലി പോയതെങ്കില്‍ തിരിച്ചു വരുമ്പോള്‍ ഇന്ത്യന്‍ നായകന് ചില കോട്ടങ്ങള്‍ തട്ടിയിട്ടുണ്ട്. 

ഏകദിന ബാറ്റ്‌സ്മാന്‍മാരില്‍ കോഹ് ലി ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ട്വിന്റി20യില്‍ നായകന്‍ പിന്നോക്കം പോയി. വിവാഹത്തിനായി അവധിയെടുത്തതിലൂടെ ലങ്കയ്‌ക്കെതിരായ ട്വിന്റി20 പരമ്പര നഷ്ടമായതാണ് കോഹ് ലിക്ക് വിനയായത്. 

ട്വിന്റി20യില്‍ മൂന്നാം സ്ഥാനത്താണ് കോഹ് ലി. ഓസീസിന്റെ ആരോണ്‍ ഫിഞ്ചും, വെസ്റ്റ് ഇന്‍ഡീസിന്റഫെ എവിന്‍ ലൂയിസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ലോകേഷ് രാഹുല്‍ ട്വിന്റി20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക എത്തിയിട്ടുണ്ട്. 824 പോയിന്റുണ്ടായിരുന്ന കോഹ് ലി മത്സരങ്ങള്‍ നഷ്ടമായതോടെ 776ലേക്ക് എത്തി. 

കോഹ് ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത്തിന് ടീമിനെ റാങ്കിങ്ങില്‍ മുന്നിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ട്വിന്റി20 റാങ്കിങ്ങില്‍ പാക്കിസ്ഥാന് തൊട്ടുപിന്നിലേക്ക് ഇന്ത്യന്‍ ടീം എത്തിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് നിന്നുമാണ് ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെ പിന്നിലാക്കി ഇന്ത്യ ട്വിന്റി20 റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു