നിലവിലെ ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന് ആരാണ്? സെവാഗിന്റെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്. വിരാട് കോഹ് ലി, ഡേവിഡ് വാര്‍ണര്‍, ജോയ് റൂട്ട്, സ്റ്റീവ് സ്മിത്ത്, രോഹിത് ശര്‍മ, കെയിന്‍ വില്യംസണ്, എബി ഡിവില്ലിയേഴ്സ്, ഹഷിം അംല എന്നിവര്‍ സെവാഗിന്റെ മികച്ച ബാറ്റ്സമാന്മാരുടെ പട്ടികയിലുണ്ട്.
പക്ഷേ ഒന്നാം സ്ഥാനം സെവാഗ് നല്‍കുന്നത് ഇന്ത്യന്‍ നായകനാണ്. വിരാട് കോഹ് ലിയാണ് നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് എന്നാണ് സെവാഗ് പറയുന്നത്. ഒരു ഇന്ത്യക്കാരന് എന്ന നിലയില്‍ കോഹ് ലിക്കൊപ്പം നില്ക്കാനെ എനിക്ക് സാധിക്കു. മൂന്ന് ഫോര്‍മാറ്റിലും കോഹ് ലി തന്നെയാണ് മികച്ച നില്‍ക്കുന്നതെന്നും ഫേസ്ബുക്കില്‍ ഫാന്‍സുമായുള്ള ചാറ്റിങ്ങിനിടെ സെവാഗ് പറയുന്നു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ് ലിക്ക് പുറമെ, രോഹിത് ശര്‍മ, ശിഖര്‍ ധവാന് എന്നിവരുടെ പ്രകടനം മികച്ചതായിരിക്കും എന്നും സെവാഗ് അഭിപ്രായപ്പെടുന്നു. അനായാസമായി സിക്സുകള്‍ പറത്തുന്ന രോഹിത്തിന്റെ ആരാധകനായി മാറിയിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍. കോഹ് ലിയും സംഘവും, ദക്ഷിണാഫ്രിക്കയിലും, ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പരമ്പര ജയം നേടുമെന്നാണ് എന്റെ വിലയിരുത്തലെന്നും സെവാഗ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ