കായികം

മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് കരുത്തേകാന്‍ ഉഗാണ്ടന്‍ യുവതാരം കെസിറോണ്‍ കിസിറ്റോ വരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് കരുത്തേകാന്‍ ഉഗാണ്ടന്‍ യുവതാരം കെസിറോണ്‍ കിസിറ്റോ വരുന്നു. കിസിറ്റോയുമായി  ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കരാറിലേര്‍പ്പെട്ടു. ടീം പരിശീലകന്‍  റെനെ മ്യൂളന്‍സ്റ്റീനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഇതോടെ ജനുവരി മുതല്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തില്‍ കിസിറ്റോയും ഉണ്ടാകും. മികച്ച താരനിരയുണ്ടായിട്ടും ഗോള്‍ നേടുന്നതിലെ വരള്‍ച്ചയാണ് ടീമിനെ അലട്ടിയിരുന്നത്. കെനിയന്‍ ക്ലബ് എഎഫ്‌സി ലിയോപാര്‍ഡിന്റെ മുന്നേറ്റതാരമായ കെസിറോണ്‍ കിസിറ്റോയുടെ വരവോടെ ഗോള്‍വരള്‍ച്ചയ്ക്ക് അറുതിയാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. 

നിലവില്‍ സിഫ്‌നിയോസിന്റെയും സി കെ വിനീതിന്റെയും കാലുകളെയാണ് ഗോളിനായി മഞ്ഞപ്പട ആശ്രയിക്കുന്നത്. മധ്യനിര താരം ബെര്‍ബറ്റോവ് തിളങ്ങാത്ത മല്‍സരങ്ങളില്‍ മധ്യനിര പതറുന്നതും ടീമിന് തലവേദനയാണ്.  കിസിറ്റോയുടെ വരവോടെ മധ്യനിരയില്‍ നിന്ന് മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കുന്നതിലെ പാളിച്ചകള്‍ പരിഹരിക്കപ്പെടുമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍