കായികം

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഡേവിസ് കപ്പിന് ബെംഗളൂരു വേദിയാകും

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഏപ്രില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ഡേവിസ് കപ്പ് ഏഷ്യ ഓഷ്യാനിയ സോണ്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ക്ക് ബെംഗളൂരു വേദിയാകുമെന്ന് ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ബെംഗളൂരുവിലുള്ള കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷന്റെ ഹാര്‍ഡ് കോര്‍ട്ടിലാണ് മത്സരങ്ങള്‍ നടക്കുക. 
ഈ മാസം പൂനെയില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ 4-1ന് തോല്‍പ്പിച്ചിരുന്നു. കൊറിയയെ 3-1ന് തോല്‍പ്പിച്ചാണ് അതേസമയം ഉസ്‌ബെക്കിസ്ഥാന്‍ എത്തുന്നത്. 
2014ലാണ് ബെംഗളൂരു അവസാനമായി ഡേവിസ് കപ്പിന് വേദിയായത്. അന്ന് എതിരാളികളായെത്തിയ സെര്‍ബിയയോട് 3-1ന് ഇന്ത്യ തോറ്റിരുന്നു. 
സെപ്റ്റംബറില്‍ നടക്കുന്ന വേല്‍ഡ് കപ്പ് പ്ലേ ഓഫിന് ഇതില്‍ വിജയിക്കുന്നവര്‍ക്കാകും യോഗ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!