കായികം

ബാഴ്‌സയിലേക്ക് ഇല്ല: പെപ്

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗാര്‍ഡിയോള തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പരിശീലകനായി തിരിച്ച് പോകില്ലെന്ന് വ്യക്തമാക്കി. കാംപ് ന്യൂവില്‍ നിലവിലെ പരിശീലകനായ ലൂയില്‍ എന്റിക്വയുടെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ പഴയ ക്ലബ്ബിലേക്ക് ഇനിയില്ലെന്ന് അറിയിച്ചത്.
ഈ സീസണില്‍ എന്റിക്വയുടെ കരാര്‍ അവസാനിക്കും. സൂപ്പര്‍ താര നിരയുണ്ടായിട്ടും സ്പാനിഷ് ലീഗിലും ചാംപ്യന്‍ ലീഗിലും ബാഴ്‌സലോണ വിയര്‍ക്കുകയാണ്. ഇതിനോടൊപ്പം ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ്ജര്‍മ്മനുമയി കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍ ലീഗ് മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ ബാഴ്‌സലോണ തകര്‍ന്നതും എന്റിക്വയുടെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാം പാദത്തില്‍ സമനിലയായാല്‍ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാല്‍ പോലും ബാഴ്‌സലോണ യൂറോപ്പിലെ മികച്ചവരെ കണ്ടെത്തുന്നവര്‍ക്കുള്ള മത്സരത്തില്‍ കാഴ്ചക്കാരനാകേണ്ടി വരും.

എന്റിക്വ ക്ലബ്ബ് വിടുകയാണെങ്കില്‍ ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ ബില്‍ബാവോ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ഡെ ഇതിനോടകം തന്നെ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെപ്പിന്റെ കീഴില്‍ ബാഴ്‌സലോണ 14 കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്. 2012ലാണ് അദ്ദേഹം ബാഴ്‌സ വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം