കായികം

കൊച്ചി ടസ്‌ക്കേഴ്‌സും മറന്ന ഓക്കീഫ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2011 മാര്‍ച്ചില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്റെ ഫ്രാഞ്ചൈസിയായിരുന്ന കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഞങ്ങളുടെ പുതിയ ആയുധം എന്ന് ഇംഗ്ലീഷില്‍ എഴുതിക്കൊണ്ട് ഒരു കളിക്കാരനെ പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ കേമന്‍ പട്ടവും വാങ്ങിയ സ്റ്റീവന്‍ ഓക്കീഫായിരുന്നു ആ കളിക്കാരന്‍. 

ക്രിക്കറ്റ് മതിയാക്കി തായാലാന്‍ഡില്‍ ഹോട്ടല്‍ ആരംഭിക്കുകയോ അല്ലെങ്കില്‍ സംരംഭകനാവുകയോ ചെയ്യുന്നതിനടിയലാണ് കൊച്ചി ടസ്‌ക്കേഴ്‌സ് താരത്തെ ടീമിലെത്തിച്ചത്. അന്ന് 26 വയസുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ക്ക് പക്ഷെ കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ആദ്യ പതിനൊന്നില്‍ ഇടം ലഭിച്ചിരുന്നില്ല. 

പിന്നീട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയെ പുറത്താക്കിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന് സ്വപ്‌നവും ഓക്കീഫിന് നഷ്ടമാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''