കായികം

എഎഫ്‌സി കപ്പ്: മോഹന്‍ ബഗാന്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഏഷ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ (എഎഫ്‌സി) കപ്പ് യോഗ്യതാ റൗണ്ടില്‍ മാല്‍ഡീവ് ക്ലബ്ബ് വലന്‍സിയക്കെതിരേ മോഹന്‍ ബഗാന് മിന്നുന്ന ജയം. യോഗ്യതാ റൗണ്ടിന്റെ രണ്ടാം പാദത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് വലന്‍സിയയെ ബഗാന്‍ തുരത്തിയത്. മാല്‍ഡീവ്‌സില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. 

ജെജെ ലാല്‍പെഖുല ബഗാന് വേണ്ടി ഹാട്രിക്കടിച്ചപ്പോള്‍ സോണി നെര്‍ദയുടെ വകയായിരുന്നു നാലാം ഗോള്‍. ഗോഡ്‌ഫ്രെ ഒമേഡുവാണ് വലന്‍സിയയ്ക്ക് ആശ്വാസ ഗോള്‍ നേടിയത്. രണ്ട് പാദങ്ങളിലായി 5-2 ന് ജയിച്ച ബഗാന്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി. 

കളിയുടെ രണ്ടാം മിനുട്ടില്‍ പ്രഭീര്‍ ദാസിന്റെ കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതിനിടെ വലന്‍സിയ താരം ഉസാമിന്റെ കയ്യില്‍ തട്ടുകയായിരുന്നു. പനാല്‍റ്റി എടുത്ത ലാല്‍പെഖുലയ്ക്ക് പിഴച്ചില്ല. 44ാം മിനുട്ടിലായിരുന്ന ജെജെയുടെ രണ്ടാം ഗോള്‍. ബല്‍വന്ദ് സിംഗിന്റെ മനോഹര ക്രോസ് വലയിലാക്കി ജെജെ ബഗാന് ആദ്യ പകുതിക്ക് മുമ്പ് തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിക്കൊടുത്തു. 

52ാം മിനുട്ടില്‍ വലന്‍സിയ കോല്‍ക്കത്ത കരുത്തരുടെ പോസ്റ്റില്‍ പന്തെത്തിച്ച് കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തി. എന്നാല്‍ 82ാം മിനുട്ടില്‍ ജെജെയുടെ ഹാട്രിക്ക് പൂര്‍ത്തിയായതോടെ വലന്‍സിയയുടെ പോരാട്ട വീര്യം അസ്തമിച്ചു. 87ാം മിനുട്ടില്‍ സോണി നെര്‍ദ ബഗാന്റെ ലീഡ് നാലാക്കി ഉര്‍ത്തി. 

എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ മോഹന്‍ ബഗാന് ബംഗളൂരു എഫ്‌സി, മാസിയ, ധാക്ക അബാനി എന്നീ ക്ലബ്ബുകളെയാണ് ഗ്രൂപ്പ് ഇ യില്‍ നേരിടേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു