കായികം

മൂന്നാം ഏകദിനത്തില്‍ കരീബിയന്‍ പടയെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ജയം 93 റണ്‍സിന്

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും വിജയം തുടര്‍ന്ന് ഇന്ത്യ. ജയത്തോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. 

93 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തുടക്കം മോശമായിരുന്നു എങ്കിലും ധോനിയുടേയും(79 ബോളില്‍ 78), കേദാര്‍ ജാവേദ്(26 ബോളില്‍ 40), രഹാനെ(112 ബോളില്‍ 72) എന്നിവരുടേയും ചെറുത്തുനില്‍പ്പ് ഇന്ത്യയെ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചു. 

വേഗത കുറഞ്ഞ പിച്ചില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ പട 38.1 ഓവറില്‍ 158 റണ്‍സിന് പുറത്തായി. 32 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും, 41 റണ്‍സ് വഴങ്ങി 3 വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവുമാണ് വെസ്റ്റ്ഇന്‍ഡീസ് ബാറ്റിങ് നിരയെ കുഴക്കിയത്. 

ഞായറാഴ്ചയാണ് നാലാം ഏകദിനം. രണ്ട് ഏകദിനങ്ങള്‍ ജയിച്ചതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പായി. ആദ്യ ഏകദിനം ഉപേക്ഷിച്ചിരുന്നു. രണ്ട് ഏകദിനങ്ങള്‍ ബാക്കി നില്‍ക്കെ ഒരെണ്ണത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍