കായികം

പത്തു വര്‍ഷത്തിനു ശേഷം പെപെ റിയല്‍ മാഡ്രിഡ് വിട്ടു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: റിയല്‍ മാഡ്രിഡ് താരം പെപെ പത്തു വര്‍ഷത്തിനു ശേഷം ക്ലബ്ബ് വിട്ടു. തുര്‍ക്കിഷ് ചാംപ്യന്‍മാരായ ബെസിക്ടാസിലേക്കാണ് പോര്‍ച്ചുഗീസ് താരത്തിന്റെ കൂടുമാറ്റം. 34 കാരനായ പെപെ 2007ലാണ് 30 മില്ല്യന്‍ യൂറോയ്ക്ക് റിയല്‍ മാഡ്രിഡില്‍ എത്തിയത്. പുതിയ ക്ലബുമായി രണ്ടു വര്‍ഷത്തേക്കാണ് പെപെ കരാറൊപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം റിയലുമായി കരാര്‍പൂര്‍ത്തിയായ പെപെ സ്പാനിഷ് ലീഗിലെ വിവാദ നായകനാണ്. പരുക്കന്‍ ഫുട്‌ബോളറെന്ന് വിശേഷണമുള്ള പെപെയ്ക്ക് സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റിയല്‍ മാഡ്രിഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

മൂന്ന് ലാലീഗ, രണ്ട് കിംഗ്‌സ് കപ്പ്, മൂന്ന് ചാംപ്യന്‍ ട്രോഫികള്‍ എന്നിവയാണ് റിയല്‍ മാഡ്രിഡ് കുപ്പായത്തില്‍ പെപെ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍