കായികം

ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞെത്തിയ സഹതാരത്തെ വരവേറ്റത് മൊട്ടയിടിച്ച ടീം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഫുട്‌ബോള്‍ എന്നത് വെറും ഒരു സ്‌പോര്‍ട്‌സ് അല്ല എന്ന് പറയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലാലീഗ ക്ലബ്ബ് അത്‌ലറ്റിക്കോ ബില്‍ബാവോ കഴിഞ്ഞ ദിവസം കാണിച്ചു തന്നെത്. ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞെത്തിയ തങ്ങളുടെ സഹതാരത്തിനു പിന്തുണയര്‍പ്പിച്ചു ടീമിലെ മൊത്തം കളിക്കാരും മൊട്ടയടിച്ചു.

യെറായ് അല്‍വാരെസ് എന്ന അത്‌ലറ്റികോ ബില്‍ബാവോ പ്രതിരോധ താരത്തിനു കഴിഞ്ഞ വര്‍ഷമാണ് ടെസ്റ്റികുലാര്‍ ക്യാന്‍സര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം സര്‍ജറിയും ചെയ്തു. പക്ഷേ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ക്യാന്‍സര്‍ തലപൊക്കി തുടങ്ങി. അങ്ങനെ തന്റെ ആദ്യ കീമോ തെറാപ്പി കഴിഞ്ഞു ക്ലബ്ബിലേക്ക് വന്ന അല്‍വാരസിനെ കാത്തിരുന്നത് തല മുണ്ഡനം ചെയ്ത അത്‌ലറ്റികോ ബില്‍ബാവോയുടെ ഫുള്‍ സ്‌ക്വാഡാണ്. 

ഇങ്ങനെയുള്ള രോഗാവസ്ഥയെ മറികടക്കാന്‍ നല്ല ചികിത്സയോടൊപ്പം തന്നെ അത്യാവശ്യമാണ് ഉറ്റവരുടെ മെന്റല്‍ സപ്പോര്‍ട്ട്. ഇവിടെ അല്‍വാരസിന് ആ കാര്യത്തില്‍ തന്റെ സുഹൃത്തുക്കളെ ഓര്‍ത്തു അഭിമാനിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി