കായികം

മാഞ്ചസ്റ്റര്‍ വിട്ടു റൂണി എവര്‍ട്ടണില്‍ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം വെയിന്‍ റൂണി എവര്‍ട്ടണില്‍ ചേര്‍ന്നു. ഏകദേശം 10 മില്ല്യന്‍ പൗണ്ടിനാണ് റെഡ് ഡെവിള്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ റൂണി പഴയ ക്ലബ്ബായ എവര്‍ട്ടണിലെത്തുന്നത്. 2004ല്‍ 27 മില്ല്യന്‍ യൂറോയ്ക്കാണ് റൂണി എവര്‍ട്ടണില്‍ നിന്നും യുണൈറ്റഡിലെത്തുന്നത്.

രണ്ട് വര്‍ഷത്തെ കരാറാണ് 31കാരനായ റൂണിയുമായി എവര്‍ട്ടന്‍  കരാറൊപ്പുവെച്ചിരിക്കുന്നത്. ബെല്‍ജിയം താരം റൊമേലു ലുക്കാക്കുവിനെ 75 മില്ല്യന്‍ പൗണ്ടിനു എവര്‍ട്ടണില്‍ നിന്നും യുണൈറ്റഡ് ഈയാഴ്ച സ്വന്തമാക്കിയിരുന്നു. 

പരിക്കും മോശം ഫോമുമായി തിരിച്ചടി നേരിടുന്ന റൂണിക്കു മാഞ്ചസ്റ്റര്‍ നിരയില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ലുകാകുവിന്റെ വരവോടെ ടീമില്‍ സ്ഥാനമുണ്ടാകിലെന്ന് ഉറപ്പായതോടെയാണ് റൂണി ക്ലബ്ബ് വിട്ടത്. യുണൈറ്റഡിനായി 559 മത്സരങ്ങളില്‍ നിന്നും 253 ഗോളുകള്‍ റൂണി സ്വന്തം പേരിലാക്കിയിട്ടുണ്ട്. 13 വര്‍ഷം യുണൈറ്റഡിനു കീഴില്‍ കളിച്ച റൂണി അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍ ലീഗും ഒരു യൂറോപ ചാംപ്യന്‍ഷിപ്പും ഒരു എഫ്എ കപ്പും നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ