കായികം

ഇവിന്‍ ലൂയിസ് കൊടുങ്കാറ്റായി; ട്വന്റി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്കു നാണം കെട്ട തോല്‍വി

സമകാലിക മലയാളം ഡെസ്ക്

കിങ്‌സറ്റണ്‍: വെസ്റ്റിന്‍ഡീസുമായുള്ള ഏക ട്വന്റ20 മത്സരത്തില്‍ ഇന്ത്യയ്ക്കു നാണം കെട്ട തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് കരീബിയന്‍ പട ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചത്. ഇവിന്‍ ലൂയിസ് പുതിയ ഗെയിലായി പരിവര്‍ത്തന ചെയ്തതാണ് ഇന്ത്യയുടെ തോല്‍വിക്കു മുഖ്യ കാരണമായത്. 62 ബോളില്‍ നിന്ന് 125 റണ്‍സാണ് ലൂയിസ് സ്വന്തമാക്കിയത്.

ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിനു മുമ്പില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 190 റണ്‍സാണ് ഇന്ത്യയെടുത്തത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ശിഖര്‍ ധവാനും ഇന്ത്യയുടെ തുടക്കം മികച്ചതാക്കിയെങ്കിലും കത്തിക്കയറുന്നതിനിടയില്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ കെടുത്തിക്കളഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയന്‍ പട ആദ്യം മുതല്‍ അടിച്ചു കയറി. 12 സികസും ആറു ബൗണ്ടറിയുമായി ലൂയിസ് മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ക്രിസ് ഗെയ്ല്‍ നിറം മങ്ങി. പിന്നീട് മാര്‍ലോണ്‍ സാവുവല്‍സ് എത്തിയതോടെ വിന്‍ഡീസ് വിജയത്തിലേക്കു കുതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം