കായികം

കാര്യങ്ങള്‍ കോഹ്ലി തീരുമാനിക്കും, രവി ശാസ്ത്രി ടീം ഇന്ത്യയുടെ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിനേയും ഓസീസ് താരം ടോം മൂഡിയെയും പിന്തള്ളിയാണ് ശാസ്ത്രി കോച്ചാകുന്നത്. നേരത്തെ ടീം ഇന്ത്യയുടെ ഡയറക്ടറായിരുന്നു രവി ശാസ്ത്രി.

മുംബൈ വാംഖെഡെ സ്‌റ്റേഡിയത്തിലാണ് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടന്നത്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തിയത്. സച്ചിന്‍ സ്‌കൈപ് വഴിയാണ് അഭിമുഖത്തില്‍ പങ്കാളിയായത്. 

പത്ത് പേരാണ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ അഞ്ചു പേരെയാണ് ഉപദേശക സമിതി അഭിമുഖത്തിന് ക്ഷണിച്ചത്. രവി ശാസ്ത്രി, വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ ചന്ദ് രജ്പുത് എന്നിവരുമായാണ് അഭിമുഖം നടത്തിയത്. ഓരോരുത്തരോടും രണ്ടു മണിക്കൂര്‍ സമയത്തോളം ചര്‍ച്ച നടത്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ലണ്ടനില്‍ തങ്ങുന്ന രവി ശാസ്ത്രി സ്‌കൈപ് വഴിയാണ് അഭിമുഖത്തിന് എത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും ടി20യിലും ടീം ഡയറക്ടറായിരുന്നു രവിശാസ്ത്രി. 

ശാസ്ത്രിയെ പരിശീലകനാക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ വിവിഎസ് ലക്ഷമണിനെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അറിയിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്