കായികം

വനിതാ ലോകകപ്പ്: മരണപ്പോരില്‍ ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍; മിതാലിക്കു സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

ഡെര്‍ബി: വനിതാ ലോകകപ്പ് മരണപ്പോരില്‍ ന്യൂസിലാന്റിനെതിരേ ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ന്യൂസിലാന്റിനെതിരേ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. സൂപ്പര്‍ താരം മിതാലി രാജിന്റെ സെഞ്ച്വറി (109) നേട്ടമാണ് ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

21 റണ്‍സിനുള്ളില്‍ രണ്ടു വിക്കറ്റു നഷ്ടമായ ഇന്ത്യയെ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറുമാണ് കരകയറ്റിയത്. ഹര്‍മന്‍പ്രീത് 60 റണ്‍സെടുത്തു മിതാലിക്കു മികച്ച പിന്തുണ നല്‍കി. 45 ബോളില്‍ നിന്ന് 70 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയും മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയ്ക്കു നിര്‍ണായക സംഭാവന നല്‍കി.

ക്യാപ്റ്റന്‍ മിതാലി രാജിന്റെ ആറാം ഏകദിന സെഞ്ച്വറിക്കാണ് ഇന്ത്യ ന്യൂസിലന്റ് പോരാട്ടം സാക്ഷിയായത്. വനിതാ ലോകകപ്പില്‍ 1,000 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന റെക്കോഡും മിതാലി സ്വന്തം പേരില്‍ കുറിച്ചു. ഓസ്‌ട്രേലിയയുമായി കഴിഞ്ഞ മത്സരത്തില്‍ വനിതാ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും മിതാലിയെ തേടിയെത്തിയിരുന്നു.

ന്യൂസിലന്റ് നിരയില്‍ ലെയ് കാസ്പറെഖ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹന്ന റോവെ രണ്ടും ലീ ടഹുഹു ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം