കായികം

മുഖ്യ പരിശീലകനു ഏഴര കോടി; ബോളിങ്, ബാറ്റിങ് കോച്ചിനു രണ്ടര കോടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റ രവിശാസ്ത്രിക്കു വാര്‍ഷിക ശമ്പളമായി ഏഴര കോടി രൂപയോളം ലഭിക്കും. അതേസമയം, സപ്പോര്‍ട്ടിങ് സ്റ്റാഫുകളായ ബോളിങ്, ബാറ്റിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കു പ്രതിവര്‍ഷം പരമാവധി രണ്ടര കോടി രൂപയോളമാകും പ്രതിഫലമായി ലഭിക്കുകക.

ടീം ഡയറക്ടര്‍ ചുമതല വഹിക്കുന്ന സമയത്തും രവിശാസ്ത്രിക്കു ഇത്രയും ശമ്പളം ലഭിച്ചിരുന്നു. പ്രതിവര്‍ഷം ഏഴു മുതല്‍ ഏഴര കോടി രൂപവരെയാണ് പരമാവധി പ്രതിഫലമായി ലഭിക്കുക. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ കഴിഞ്ഞ മെയില്‍ ക്രിക്കറ്റ് ബോര്‍ഡിനു നല്‍കിയ നിര്‍ദേശത്തില്‍ പരിശീലകന്റെ ശമ്പളം ഏഴു കോടി രൂപയാക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ