കായികം

നുമ്മ പറഞ്ഞ താരത്തെ കിട്ടി, ഇനി  ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ മതിയെന്നു മൊറീഞ്ഞോ

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ട്രാന്‍സ്ഫര്‍ വിപണിയിലെ ഇടപെടുലുകള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ ക്ലബ്ബ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുമായി പ്രീമിയര്‍ ലീഗിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ അടുത്തിടെ ടീമിലെത്തിച്ച റൊമേലു ലുക്കാക്കു മിന്നും പ്രകടനം കാഴ്ചവെച്ചതാണ് ഇനി പുതിയ ട്രാന്‍സ്ഫറുകള്‍ വേണ്ടെന്നു മൊറീഞ്ഞോ നിര്‍ദേശിച്ചത്.

75 മില്ല്യന്‍ യൂറോയ്ക്ക് എവര്‍ട്ടണില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് ലുക്കാക്കു യുണൈറ്റഡിലെത്തിയത്. സിറ്റിയുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു യുണൈറ്റഡ് ജയിച്ചപ്പോള്‍ ഒരു ഗോള്‍ ലുക്കാക്കുവിന്റെ വകയായിരുന്നു. ലുക്കാക്കുവിനു പുറമെ പ്രതിരോധ താരം വിക്ടര്‍ ലിന്‍ഡോല്‍ഫിനെയാണ് യുണൈറ്റഡ് ഈ സീസണില്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

അടുത്ത മാസം ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിനുമുമ്പായി ഒരു താരത്തെ കൂടി ടീമിലെത്തിക്കണമെന്നാണ് ക്ലബ്ബ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു