കായികം

ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ബി: വനിതാ ലോകകപ്പില്‍ സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്കു മികച്ച വിജയം. മഴമൂലം 42 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 40.1 ഓവറില്‍ 245നു പുറത്തായി. ഇതോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.

ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 115 ബോളില്‍ നിന്നും 171 റണ്‍സാണ് കൗര്‍ നേടിയത്. 20 ഫോറുകളും ഏഴു സിക്‌സുകളും നേടിയ കൗര്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന വനിതാ ലോകറെക്കോര്‍ഡും സ്വന്തമാക്കി.
ഓപ്പണര്‍മാരായ സമൃതി മന്ദാനയും പിജി റൗത്തും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ മിതാലി രാജിനും കൂടുതല്‍ സംഭാവന നല്‍കാന്‍ സാധിച്ചില്ല.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എലിസ് വില്ലാനി (58 പന്തില്‍ 71), അലക്‌സ് ബ്ലാക്ക്‌വെല്‍ (56 പന്തില്‍ 90) എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തില്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തും നുന്നേ തകര്‍ന്നുവീഴുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍