കായികം

വനിതാ ലോകകപ്പ്: കലാശപ്പോരില്‍ ഇന്ത്യയ്ക്കു ബോളിങ്

സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്കു ബോളിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ ഇംഗ്ലണ്ട് 21 റണ്‍സെടുത്തു. ലോറന്‍ വിന്‍ഫീല്‍ഡും ടാമി ബീമോണ്ടുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് മിതാലി രാജ് നയിക്കുന്ന ഇന്ത്യന്‍ ടീം ലോര്‍ഡ്‌സില്‍ കലാശപ്പോരിനെത്തിയിരിക്കുന്നത്. എന്നാല്‍, ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യമാണ് ഇംഗ്ലണ്ടിനുള്ളത്.

ഇന്ന് ഇന്ത്യയ്ക്കു ജയിക്കാനായാല്‍ വനിതാ ലോകകപ്പിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലും അത് പുതിയ ചരിത്രമാകും. വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ ടീമുകള്‍ മാത്രമാണ് ഇതുവരെ ചാംപ്യന്‍മാരായിട്ടുള്ളത്. 

മിതാലി രാജിനു പുറമെ ഹര്‍മന്‍പ്രീത് കൗര്‍, സമൃതി മന്താന, ഏക്താ ബിഷ്ത് തുടങ്ങിയ ബാറ്റിങ് നിരയിലും ഇന്ത്യയ്ക്കു പ്രതീക്ഷയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി