കായികം

ഹര്‍മന്‍ ഏതൊക്കെ സ്വീകരിക്കും; വെടിക്കെട്ട് ബാറ്റ്‌സ്മാന് സമ്മാനങ്ങളുമായി പഞ്ചാബ് സര്‍ക്കാരും റെയില്‍വേയും

സമകാലിക മലയാളം ഡെസ്ക്

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്തുന്നതിന് നിര്‍ണായക പങ്ക് വഹിച്ച ഹര്‍മന്‍പ്രീത് കൗറിന് അഭിനന്ദനങ്ങള്‍ക്കൊപ്പം നിറഞ്ഞ് സമ്മാനങ്ങളും. ഹര്‍മന് പഞ്ചാബ് പൊലീസില്‍ ഡിസിപി പദവി വാഗ്ദാനം ചെയ്തിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി. 

ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന് പൊലീസില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പദവി വാഗ്ദാനം ചെയ്തത്. മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിനും ജോലി വാഗ്ദാനത്തിനും ഹര്‍മന്റെ പിതാവ് നന്ദി പറഞ്ഞു. സെമി ഫൈനലിലെ പ്രകടനത്തിന് ശേഷം ഹര്‍മന് മുഖ്യമന്ത്രി 5 ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു. 

അതിനിടെ ഹര്‍മന്‍പ്രീതിന് റെയില്‍വേയുടേയും സമ്മാനമുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥയായ ഹര്‍മന് സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ് റെയില്‍വേ. സെമിയില്‍ ഒസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 171 റണ്‍സ് പ്രകടനമാണ് ഹര്‍മനെ ഇന്ത്യക്കാരുടെ പ്രിയതാരമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി