കായികം

എഫ്‌സി ഗോവയ്ക്ക് പുതിയ കപ്പിത്താന്‍; സീക്കോയ്ക്ക് പകരം സെര്‍ജിയോ ലോബെറ കരാറൊപ്പിട്ടു

സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് പുതിയ കപ്പിത്താന്‍. സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലോബെറ റോഡ്രീഗസാണ് ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ പുതിയ പരിശീലകന്‍. ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാറൊപ്പിട്ടു.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് ടിറ്റോ വിലനോവ പരിശീലകനായിരിക്കുമ്പോള്‍ കോച്ചിംഗ് സ്റ്റാഫുകളില്‍ അംഗമായിരുന്ന ലോബെറ മൊറാക്കോ ക്ലബ്ബ് മോഗ്ഹര്‍ബ്, ലാസ് പാര്‍മാസ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് ഗോവയിലെത്തുന്നത്. അടുത്ത മാസം ആദ്യത്തില്‍ ലോബെറ ക്ലബ്ബിന്റെ ചുമതലയേല്‍ക്കും.

ഏകദേശം 60ഓളം പേരുകള്‍ വന്നെങ്കിലും ലോബെറയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് എഫ്‌സി ഗോവ പ്രസിഡന്റ് അക്ഷയ് ടെന്‍ഡന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി