കായികം

ഫ്രഞ്ച് ഓപ്പണ്‍: വാവ്‌റിങ്ക, മുറെ ക്വാര്‍ട്ടറില്‍; മിക്‌സഡ് ഡബിള്‍സില്‍ സാനിയ സഖ്യം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആന്‍ഡി മുറെയ്ക്കും സ്റ്റാന്‍ വാവ്‌റിങ്കയും അവസാന എട്ടില്‍ ഇടം നേടി. 6-3, 6-4, 6-4 എന്ന സ്‌കോറിന് റഷ്യന്‍ താരം കരണ്‍ കാച്ചനോവിനെയാണ് മുറെ തോല്‍പ്പിച്ചത്. ഫ്രാന്‍സിന്റെ ഗെയിന്‍ മോണ്‍ഫില്‍സിനെ 7-5, 7-6(7), 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തിയത്.

മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യത്തെ റോഹന്‍ ഭൊപ്പണ്ണ-ഗബ്രിയേല ഡബ്രൊസ്‌ക്കി സഖ്യമാണ് തോല്‍പ്പിച്ചത്. സാനിയ മിര്‍സയുടെ ഫ്രഞ്ച് ഓപ്പണ്‍ കാംപയിന്‍ ഇതോടെ പൂര്‍ത്തിയായി. 6-3, 6-4 എന്ന സ്‌കോറിനാണ് ഏഴാം സീഡിലുള്ള ഭൊപ്പണ്ണ സഖ്യം രണ്ടാം സീഡിലുള്ള സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം