കായികം

സേവാഗിനെ വെട്ടി കുംബ്ലെ വീണ്ടും കോച്ചാകുമോ? പരിശീലകനാകാന്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ച് കുംബ്ലെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അനില്‍ കുംബ്ലെ വീണ്ടും അപക്ഷേ നല്‍കി. നിലവില്‍ ഇന്ത്യന്‍ കോച്ചായി തുടരുന്ന കുംബ്ലെയ്ക്ക് ഫൈനല്‍ പൂളിലേക്ക് നേരിട്ടു യോഗ്യതയുണ്ടെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും കുംബ്ലെ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

വീരേന്ദര്‍ സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പിബസ്, ലാല്‍ച്ചന്ത് രജ്പുത്, ഡോഡ ഗണേഷ്, അനില്‍ കുംബ്ലെ എന്നിവരാണ് അവസാന പട്ടികയിലുള്ളവര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്ള ക്രിക്കറ്റ് ഉപദേശക സമിതി ഈ ആറു പേരുമായി അഭിമുഖം നടത്തിയതിന് ശേഷമാകും പരിശീലകനെ തീരുമാനിക്കുക.

ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കുംബ്ലെയുടെ പരിശീലക കാലാവധി അവസാനിക്കാനിരിക്കെ  വെസ്റ്റെന്‍ഡീസ് പര്യാടനത്തിന് ഇന്ത്യയ്ക്ക് പുതിയ പരിശീലകനായിരിക്കും. ഐസിസിയുമായി വരുമാനം പങ്കുവെക്കല്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരേ കുംബ്ലെ രംഗത്ത് വന്നിരുന്നു.

പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കമുള്ള ടീമിലെ സീനിയര്‍ താരങ്ങള്‍ കുംബ്ലെയുമായി രമ്യതയിലല്ല എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ടീമിന് പരിശീലകനെന്ന നിലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ കുംബ്ലെയെ സ്ഥാനത്തു നിന്നും മാറ്റാന്‍ ബിസിസിഐക്ക് ഇക്കാരണങ്ങള്‍ മതിയെന്നായിരുന്നു വിലയിരുത്തലുകള്‍.

അതേസമയം, കഴിഞ്ഞ 25ന് പരിശീലകര്‍ക്കുള്ള അപേക്ഷകള്‍ തുറന്നപ്പോള്‍ ആദ്യം ലഭിച്ചത് കുംബ്ലെയുടെതാണ്. തന്റെ സിവിയോടൊപ്പം ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളും തയാറാക്കിയാണ് കുംബ്ലെ അപേക്ഷ തയാറാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി