കായികം

യോഗ്യതയില്‍ ഒറ്റ കളിയും തോല്‍ക്കാതെ ഇറാന്‍ റഷ്യ ലോകകപ്പിന്‌

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറാന്‍ റഷ്യ ലോകകപ്പിന്‌ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി. അസ്മൂന്‍, തരാമി എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാന്‍ ലോകകപ്പിന്‌ ടിക്കറ്റുറപ്പിച്ചത്.

തുടര്‍ച്ചയായി രണ്ടാം തവണ യോഗ്യത നേടുന്ന ഇറാനെ പരിശീലിപ്പിക്കുന്ന പോര്‍ച്ചുഗീസുകാരന്‍ കാര്‍ലോസ് ക്യൂറോസാണ്. ആതിഥേയരെന്ന നിലയില്‍ റഷ്യ, ബ്രസീല്‍ എന്നിവരാണ് ലോകകപ്പ്‌ യോഗ്യത ഉറപ്പിച്ച മറ്റു ടീമുകള്‍. നാല്
ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോയിരുന്ന ഇറാന്‍ ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏഷ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ നിന്ന് എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ഇറാന്‍ സ്വന്തമാക്കിയത്. കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ, ചൈന, ഖത്തര്‍ എന്നിവയാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ടു യോഗ്യത ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീം പ്ലേ ഓഫിന് യോഗ്യത നേടും. 

യോഗ്യതാ മത്സരത്തില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ഇറാന്‍ യോഗ്യത നേടിയത് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. ഫിഫ റാങ്കിംഗില്‍ 30മത് സ്ഥാനത്താണ് ഇറാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ