കായികം

സര്‍ഫ്രാസ് അഹമ്മദ് മിന്നി; ശ്രീലങ്ക അമ്പി; പാക്കിസ്ഥാന്‍ കയറി

സമകാലിക മലയാളം ഡെസ്ക്

കാര്‍ഡിഫ്: കളി തുടങ്ങി പൂര്‍ത്തിയാകുന്നത് വരെ ആരു ജയിക്കുമെന്നായിരുന്നു കണ്‍ഫ്യൂഷന്‍. എന്നാല്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദിന് കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതിനനുസരിച്ച് ബാറ്റ് വീശുകയും ചെയ്തു. ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ സെമി ഫൈനലില്‍. സര്‍ഫ്രാസിന്റെ ബാറ്റിംഗ് മികവാണ് പാക്കിന് സെമി ടിക്കറ്റു നല്‍കിയത്. സ്‌കോര്‍: ശ്രീലങ്ക49.2 ഓവറില്‍ 236. പാക്കിസ്ഥാന്‍44.5 ഓവറില്‍ 7നു 237.

ബുധനാഴ്ച ഇംഗ്ലണ്ടുമായാണ് പാക്കിസ്ഥാന്റെ സെമി. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളികള്‍.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക236 റണ്‍സെടുത്തപ്പോള്‍ പിന്തുടരാനെത്തിയ പാക്കിസ്ഥാന് 162 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ, തോല്‍വി ഉറപ്പിച്ച പാക്ക് ആരാധരെ ആവേശത്തിലാക്കി ക്രീസില്‍ സര്‍ഫ്രാസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തു. എട്ടാം വിക്കറ്റില്‍ സര്‍ഫ്രാസും ആമിറും ചേര്‍ന്നൊരുക്കിയ കൂട്ടുകെട്ട് പാക്കിസ്ഥാന് ജയമൊരുക്കി. 61 റണ്‍സെടുത്ത സര്‍ഫ്രാസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ