കായികം

പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് വിരാട് കോഹ് ലിയെ ജയിലില്‍ അടയ്ക്കണം, ടീമിനെ ആജീവനാന്തം വിലക്കണമെന്ന് കെആര്‍കെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് നടന്‍ കെആര്‍കെ. 130 കോടി ഇന്ത്യക്കാരുടെ ആത്മാഭിമാനം പാക്കിസ്ഥാന് വിറ്റ കോഹ് ലിയെ ജയിലിലടയ്ക്കണമെന്നും കെആര്‍കെ പറഞ്ഞു. 

മഹാഭാരതത്തില്‍ ഭീമന്റെ കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതിന് എതിരേയും, ബാഹുബലിക്കെതിരേയുമുള്ള കെആര്‍കെയുടെ ട്വീറ്റുകള്‍ നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേയും ബിസിസിഐയ്‌ക്കെതിരേയും വിമര്‍ശനവുമായി കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്. 

ബിസിസിഐ ഒത്തുകളി നടത്തി ഇന്ത്യക്കാരെ വിഡ്ഡികളാക്കുകയാണെന്നും കെആര്‍കെ ആരോപിക്കുന്നു. ഒത്തുകളി നടത്തി ബിസിസി കോടിക്കണക്കിന് രൂപയാണ് നേടുന്നത്. ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ സ്വയം തങ്ങളെ തന്നെ വില്‍ക്കുകയും, 130 കോടി ജനങ്ങളെ വില്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങല്‍ ദേശദ്രോഹികളാണ്. 130 കോടി ഇന്ത്യക്കാരെ എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുന്ന നിങ്ങള്‍ക്ക് ദേശ്‌ദ്രോഹി2 ല്‍ വേഷം തരുമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ നിങ്ങള്‍ കളിയില്‍ നിന്നും വിരമിക്കണമെന്നും കെആര്‍കെ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'