കായികം

റോബിന്‍ ഉത്തപ്പ ഇനി കേരളത്തിനായി ജഴ്‌സിയണിയും

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പാതി മലയാളിയായ റോബിന്‍ ഉത്തപ്പ അടുത്ത രജ്ഞി  സീസണില്‍ കേരളത്തിന്റെ ജഴ്‌സിയണിയും.  ഇതിനുള്ള എന്‍ ഓ സി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഉത്തപ്പയ്ക്ക് നല്‍കി. ഇതോടെയാണ് ഉത്തപ്പയുടെ കേരള പ്രവേശനത്തിന് വഴി തെളിഞ്ഞത്

കര്‍ണാടകത്തിന് വേണ്ടിയാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ ഇത് വരെ കളിച്ചത്. ഇതാദ്യമായിട്ടാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകം വിടുന്നത്. കേരളത്തിന്റെ കോച്ച് ഡേവ് വാട്ട്‌മോറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള ടീമില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുന്നത്.

മലയാളിയായ റോസിലിനാണ് ഉത്തപ്പയുടെ അമ്മ. അച്ഛന്‍ വേണു ഉത്തപ്പ കര്‍ണാടക സ്വദേശിയാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഉത്തപ്പ കേരള ടീമിലെത്തുന്നത് കേരള ക്രിക്കറ്റിന് സഹായകമാകും. സഞ്ജുവും സച്ചിന്‍ ബേബിയും ഉള്‍പ്പടെ ഉത്തപ്പകൂടി എത്തുന്നതോടെ രജ്ഞിയില്‍ ടീമിന് പുതുചരിതമെഴുതാമെന്നുമാണ് കണക്ക്കൂട്ടല്‍.

കഴിഞ്ഞ സീസണില്‍ ആഭ്യന്തരമത്സരങ്ങളില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും ട്വന്റി 20 മത്സരത്തില്‍ മികച്ച പ്രകടനമാണ് ഉത്തപ്പ കാഴ്ചവെച്ചത്. 2014-15ല്‍ കര്‍ണാടക രജ്ഞി കിരീടം നേടിയതും ഈ ബാറ്റ്‌സ്മാന്റെ ചിറകിലേറിയായിരുന്നു. 

ഇന്ത്യയ്ക്ക് വേണ്ടി 38 ഏകദിനങ്ങള്‍ കളിച്ച  ഉത്തപ്പ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. മുമ്പ് ബാംഗ്ലൂര്‍, മുംബൈ, പുനെ ടീമുകളിലും ഉത്തപ്പ കളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍