കായികം

വനിതാ ലോകകപ്പ്: ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ പട ഇന്ന് ഇംഗ്ലീഷ് ടീമിനെ നേരിടും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന വനിതാ ലോകകപ്പിന്റെ 11മത് പതിപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ശ്രീലങ്കയാണ് എതിരാളി. ലോകകപ്പ് സ്വപ്‌നം നിറവേറ്റാനുറച്ചാണ് ഇന്ത്യന്‍ സൂപ്പര്‍താരം മിതാലി രാജും സംഘവും ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. കളിക്കു മുമ്പുള്ള രണ്ട് പരിശീല മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ ശ്രീലങ്കയോട് ജയിച്ചു. അതേസമയം, ഈ രണ്ടു ടീമുകളോടും ജയിച്ച ആത്മവിശ്വാസത്തിലാണ് ഹീതര്‍ നൈറ്റ് നയിക്കുന്ന ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരേ പോരിനൊരുങ്ങുന്നത്.

മിതാലി രാജ് നയിക്കുന്ന ടീമില്‍ ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ഥന, രാജേശ്വരി ഗെയ്ക്ക്‌വാദ് തുടങ്ങിയ പ്രമുഖക താരങ്ങളുണ്ട്. 

2005 ഫൈനലില്‍ എത്തിയതാണ് ഇന്ത്യന്‍ വനിതാ ടീമിന് ലോകകപ്പില്‍ ഇതുവരെയുള്ള മികച്ച നേട്ടം. അന്ന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യ ഇത്തവണ മികച്ച ഫോമിലാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. അതേസമയം, ആറ് തവണ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് മൂന്നുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2009ലാണ് ഇംഗ്ലീഷ് വനിതകള്‍ അവസാനമായി ലോകചാമ്പ്യന്മാരായത്. ഓസ്‌ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം