കായികം

ബാറ്റിങ് രാജാക്കന്മാര്‍ ഇന്ത്യ തന്നെ; കൂടുതല്‍ തവണ സ്‌കോര്‍ 300 കടത്തിയതിന്റെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടേത് ലോകോത്തര ബാറ്റിങ് നിരയാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു ലോക റെക്കോര്‍ഡ് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ടീമെന്ന റെക്കോര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ സ്വന്തം പേരിലാക്കിയത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ 300 റണ്‍സ് പിന്നിട്ടതോടെ 96ാം തവണയാണയായിരുന്നു ഇന്ത്യന്‍ ടീം ഏകദിനത്തില്‍ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. 

95 തവണ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഓസ്‌ട്രേലിയയെ ആണ് ഇന്ത്യ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ മറികടന്നത്. ഇന്ത്യയും, ഓസ്‌ട്രേലിയയും മാത്രമാണ് ക്രിക്കറ്റ് ടീമികളില്‍ 90ല്‍ കൂടുതല്‍ തവണ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 

ഇന്ത്യയ്ക്കും, ഓസ്‌ട്രേലിയയ്ക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ തവണ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. 77 തവണയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടീമിന്റെ സ്‌കോര്‍ മൂന്നൂറിന് മുകളിലേക്ക് ഉയര്‍ത്തിയത്. 

300ന് മുകളില്‍ സ്‌കോര്‍ ചെയ്ത 96 ഏകദിന മത്സരങ്ങളില്‍ 75 കളികളിലും ഇന്ത്യന്‍ ടീം വിജയം നേടി. 19 മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ 2 മത്സരങ്ങള്‍ സമനിലയിലായി. എന്നാല്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും, കൂടുതല്‍ തോല്‍വികള്‍ നേരിടേണ്ടി വന്ന ടീമും ഇന്ത്യയാണ്. മൂന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്ത മത്സരങ്ങളില്‍ 19 തവണ ഇന്ത്യ തോറ്റപ്പോള്‍ ഓസ്‌ട്രേലിയ പത്ത് തവണ മാത്രമാണ് തോല്‍വി വഴങ്ങിയത്. ദക്ഷിണാഫ്രിക്കയാകട്ടെ ഏഴ് തവണയും. 

350നും, 400ന് മുകളിലും സ്‌കോര്‍ ചെയ്യുന്ന കാര്യത്തിലും ഇന്ത്യന്‍ ടീം മുന്നില്‍ തന്നെയുണ്ട്. 23 തവണയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 350നും 400മും മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയാണ് ഈ പട്ടികയില്‍ മുന്നില്‍. 24 തവണയാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ 350നും 400നും മുകളിലേക്ക് ഉയര്‍ത്തിയത്. 

1996ല്‍ പാക്കിസ്ഥാന് എതിരെയായിരുന്നു ഇന്ത്യ ആദ്യമായി 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. 1999ലെ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ഇന്ത്യന്‍ ടീം 350ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. 2007ലെ ലോകകപ്പില്‍ ബെര്‍മുഡയ്‌ക്കെതിരെയായിരുന്നു ഇന്ത്യന്‍ ടീം ആദ്യമായി 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം