കായികം

ഷൂട്ടിംഗ് ലോകക്കപ്പ്:50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോകക്കപ്പില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണം. ഇന്ത്യയുടെ തന്നെ അമര്‍പ്രീത് സിംഗ് ഈ ഇനത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. 
പുരുഷന്‍മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തുറായ് ഈ ലോകക്കപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയത്. കഴിഞ്ഞ ദിവസം നടന്ന 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു വെങ്കല മെഡല്‍ നേടിയിരുന്നു.
ലോകക്കപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെയാണ് അമര്‍പ്രീത് സിംഗ് മെഡല്‍ നേട്ടം കരസ്ഥമാക്കിയത്. യോഗ്യതാ റൗണ്ടില്‍ 561 പോയിന്റ് നേടിയ അമര്‍പ്രീത് സിംഗ് ആയിരുന്നു മുമ്പില്‍. ഇതേറൗണ്ടില്‍ ജിത്തു റായ് 559 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം