കായികം

തോറ്റു തോറ്റു കേരളം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: തോറ്റ് തോറ്റ് കേരളം. ഡല്‍ഹിക്കെതിരേ നാല് വിക്കറ്റിന് തോറ്റതോടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ തോല്‍വി അഞ്ചായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 50 ഓവറില്‍ 231 റണ്‍സെടുത്തു. എന്നാല്‍ ഡല്‍ഹി ഓപ്പണര്‍ ഉന്മുക്ത് ചന്ദിന്റെ 64 റണ്‍സ് കേരളത്തിന് അഞ്ചാം തോല്‍വി സമ്മാനിച്ചു.

50 ഓവര്‍ ഘടനയുള്ള ടൂര്‍ണ്ണമെന്റില്‍  കേരളത്തിന് വേണ്ടി സല്‍മാന്‍ നിസാര്‍ 59ഉം സഞ്ജു സാംസണ്‍ 41ഉം റണ്‍സെടുത്തു.  തിങ്കളാഴ്ച ഹിമാചല്‍ പ്രദേശുമായാണ് കേരളത്തിന്റെ അവസാന മത്സരം. നവ്ദീപ് സൈനി, പവന്‍ സുയാല്‍ എന്നിവര്‍ ഡല്‍ഹിയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹന്‍ കുന്നുമ്മല്‍, ഡാരില്‍ സുന്ദര്‍ ഫെരാരിയോ എന്നിവരെയടക്കം ടീമില്‍ ഉള്‍പ്പെടുത്തിയാണ് കേരളം ഡല്‍ഹിക്കെതിരേ ഇറങ്ങിയത്. 

ഉന്മുക്ത് ചന്ദ് ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മിലിന്ദ് കുമാര്‍(40), ഋഷഭ് പന്ത്(35) എന്നിവര്‍ക്ക് പുറമേ ശിഖര്‍ ധവാന്‍(26) ഗൗതം ഗംഭീര്‍(25) എന്നിവരും ചെറുതെങ്കിലും ഡല്‍ഹിയ്ക്കായി സ്‌കോര്‍ ചെയ്തു. 44.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. കേരളത്തിനായി സന്ദീപ് വാര്യറും, ഫാബിദ് അഹമ്മദും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആതിഫ് ബിന്‍ അഷ്‌റഫും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു