കായികം

ബാഴ്‌സയ്ക്കും റിയലിനും ജയം -ഗോളുകള്‍ കാണാം 

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ:   ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെയ്ല്‍ എന്നീ സൂപ്പര്‍ താരങ്ങളില്ലാതെയിറങ്ങിയ റിയല്‍ മാഡ്രിഡിന് ഐബറിനെതിരേ 4-1ന്റെ ജയം.  കഴിഞ്ഞ ഏഴ് കളികളില്‍ ഫോം കണ്ടെത്തന്‍ വിഷമിച്ചിരുന്ന ബെന്‍സേമ രണ്ട് ഗോളുകളടിച്ചപ്പോള്‍ കഴിഞ്ഞ അഞ്ചര മാസമായി സ്വന്തം പേരില്‍ ഗോളില്ലാത്ത ജെയിംസ് റോഡ്രീഗസിനും ആദ്യമായി റിയലിന്റെ ആദ്യ പതിനൊന്നില്‍ സ്ഥാനം ലഭിച്ച മാര്‍ക്കോ അസേന്‍സിയോയ്ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചു. റൂബന്‍ പെനയാണ് ഐബറിനായി ആശ്വാസ ഗോള്‍ നേടിയത്. 

ടീമില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയാണ് സിനദീന്‍ സിദാന്‍ റിയലിനെ വിന്യസിച്ചിരുന്നത്. ഒരു കളി കുറവ് കളിച്ച് റിയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. സെല്‍റ്റാ വീഗോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.

ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍ താരം മെസ്സി കിടിലന്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നെയ്മര്‍, ഉംറ്റിറ്റി, റാകിടിച്ച് എന്നിവരും ഗോള്‍ കണ്ടെത്തി. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ടീമിന് ജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ