കായികം

ഇനി ഇന്ത്യന്‍ ടീമിനൊപ്പം ഓപ്പോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍മാരായി. ഓപ്പോ മൊബൈല്‍ കമ്പനിയാണ് ഇനി ഇന്ത്യന്‍ ജെഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുക. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏപ്രില്‍ 2017 മുതലാണ് ഓപ്പോയുടെ പുതിയ കരാര്‍ പ്രാബല്യത്തില്‍ വരിക. 
അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

ഇന്ത്യന്‍ ജഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് സ്റ്റാര്‍ ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് സ്റ്റാര്‍ ഇന്ത്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറ്റത്തിന് കാരണമായത്. സ്റ്റാര്‍ ഇന്ത്യയും ബിസിസിഐയും തമ്മിലുള്ള കരാര്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യഓസീസ് പര്യടനത്തോടെ അവസാനിക്കും.  2013ലാണ് സ്റ്റാര്‍ ഇന്ത്യ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായി രംഗത്തെത്തിയത്. 2004ലാണ് ഓപ്പോ ഇന്ത്യന്‍ മൊബൈല്‍ രംഗത്തേക്ക് കടന്നുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു