കായികം

കോഹ്‌ലിയെ മൃഗങ്ങളോടുപമിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെ മൃഗങ്ങളോട് താരതമ്യപ്പെടുത്ത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് കോഹ് ലിക്കും, കുംബ്ലെക്കുമെതിരെയുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ അധിക്ഷേപം. 

കോഹ്ലിയെ മൃഗങ്ങളോട് താരതമ്യപ്പെടുത്തിയാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. വെറ്റല്‍ ഓഫ് ദി വിക്ക് തെരഞ്ഞെടുക്കുക എന്നുള്ള പോസ്റ്റിലാണ് നായക്കുട്ടി, പൂച്ചക്കുഞ്ഞ്, പാന്‍ഡ എന്നിവര്‍ക്കൊപ്പം കോഹ് ലിയുടെ പടവും ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ കൊടുത്തിരിക്കുന്നത്. 

സ്‌പോര്‍ട്‌സ് വില്ലന്‍ എന്ന് അര്‍ഥം വരുന്ന വാക്കാണ് വെറ്റല്‍. എന്നാല്‍ കോഹ് ലിക്കെതിരായ ഓസ്‌ട്രേലിയന്‍ മാധ്യമത്തിന്റെ നടപടി വംശീയ  അധിക്ഷേപമാണെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഒഫീഷ്യലിനു നേരെ കോഹ് ലി വെള്ളക്കുപ്പിയെറിഞ്ഞതായും, കോഹ് ലിയുടെ പുറത്താകല്‍ ചോദ്യം ചെയ്ത് കുംബ്ലെ മാച്ച് ഒഫീഷ്യല്‍സിനോട് മോശമായി പെരുമാറിയതുമായാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍