കായികം

ഒപ്പുകള്‍ രണ്ട് ലക്ഷം കടന്നു; ബാഴ്‌സ-പിഎസ്ജി മത്സരം വീണ്ടും നടത്തണമെന്ന് വരെ ആരാധകര്‍; റഫറി കളിച്ചതെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ചാംപ്യന്‍ ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഫ്രെഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജര്‍മനെതിരേ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് നടത്തയ ബാഴ്‌സയുടെ പ്രകടനം റഫറിയുടെ കൂടെ സഹായത്തോടെയാണെന്ന ആരോപണം ശക്തമാകുന്നു. ഇതിനെതിരേ change.org എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ നടന്ന ഒപ്പു ശേഖരണത്തില്‍ ഇതിനോടകം തന്നെ രണ്ട് ലക്ഷം ആളുകള്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍.

ചരിത്രം കുറിച്ച മത്സരത്തിന്റെ സല്‍പ്പേര് മുഴുവനും കളി നിയന്ത്രിച്ചിരുന്ന ജര്‍മന്‍ റഫറി ഡെനിസ് ഐറ്റ്കിന്‍ തകര്‍ത്തുവെന്ന് വരെയാണ് ഓണ്‍ലൈന്‍ ലോകത്തുയരുന്ന വര്‍ത്തമാനങ്ങള്‍. കളി വീണ്ടും നടത്തണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ആദ്യ പാദത്തില്‍ 4-0 ന് തോറ്റ ബാഴ്‌സ സ്വന്തം മൈതാനമായ കാംപ് ന്യൂവില്‍ 6-1 ജയിക്കുകയും ക്വാര്‍ട്ടറിലേക്ക് ഇടം നേടുകയും ചെയ്തിരുന്നു. എന്നാല്‍ കളിക്കിടെ ബാഴ്‌സയ്ക്ക് അനുവദിച്ച രണ്ട് പെനാല്‍റ്റികള്‍ ബാഴ്‌സയ്ക്ക് അര്‍ഹമായിരുന്നതല്ലെന്നാണ് ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്ന മുഖ്യ ചര്‍ച്ച.

കളിയുമായി ബന്ധപ്പെട്ട്  ഡെനിസ് ഐറ്റ്കിനെതിരേ യുവേഫ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ കളി വീണ്ടും നടത്തുകയില്ലെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്