ലാഹോര്‍: വാത് വയ്പ് വിവാദത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാക്കിസ്ഥാന് ക്രിക്കറ്റ് താരം മുഹമ്മദ് ഇര്ഫാന് സസ്പെന്ഷന്. പിഎസ്എല്‍ വാതുവയ്പുമായി ഇര്‍ഫാന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടി. പതിനാല് ദിവസത്തിനകം മറുപടി നല്‍കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പിഎസ്എല്ലിനിടെ വാതുവെയ്പ്കാര് സമീപിച്ച വിവരം റിപ്പോര്‍ട് ചെയ്യാത്തതാണ് ഇര്‍ഫാനെതിരായ കുറ്റം. പിസിബിയുടെ അഴിമതി വിരുദ്ധ സമിതിക്ക് മുമ്പാകെ ഇര്ഫാന് ഹാജരായിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് മറ്റുകളിക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ