കായികം

റാഞ്ചിയില്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും ഓസ്‌ട്രേലിയയെ രക്ഷിച്ചു; ടെസ്റ്റ് സമനിലയില്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം. ഓസ്‌ട്രേലിയയ്ക്ക് തോല്‍വി ഒഴിവാക്കാന്‍ പാടുപെടുമെന്ന് വിചാരിച്ചിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ബാറ്റുകൊണ്ട് കനത്ത പ്രതിരോധം തീര്‍ത്ത ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ടെസ്റ്റ് സമനിലയാക്കി. ഇരുവരും ചേര്‍ന്ന് 62 ഓവറുകള്‍ ബാറ്റ് ചെയ്തു ഇന്ത്യ കൈപ്പിടിയിലൊതുക്കി എന്ന് കരുതിയിരുന്ന ടെസ്റ്റ് സീരീസിലെ മൂന്നാം മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. അഞ്ചാം ദിവസം 204/6 എന്ന നിലയില്‍ ഓസ്‌ട്രേലിയ എത്തിയപ്പോളാണ് മത്സരം സമനിലയിലാക്കാമെന്ന് തീരുമാനത്തില്‍ ഇരു ടീമുകളും എത്തിയത്. 

ഇന്ത്യന്‍ ബൗളര്‍മാരുടെ കനത്ത സമ്മര്‍ദ്ദത്തിനിടയിലും അനായാസം ബാറ്റ് ചെയ്ത് മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും അര്‍ധസെഞ്ച്വറികള്‍ നേടി. ഇരുവരും ചേര്‍ന്ന് 124 റണ്‍സാണെടുത്തത്. 

ആദ്യ സെഷനില്‍ മാറ്റ് റിന്‍ഷോയെ പുറത്താക്കി ഇഷാന്ത് ശര്‍മയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും റണ്ണെടുക്കുന്നതിലുപരി ക്രീസില്‍ പ്രതിരോധിച്ച് നിന്നു ടെസ്റ്റ് സമനിലയാക്കുകയായിരുന്നു. അഞ്ചാം ദിവസം അവസാനിക്കുമ്പോള്‍ 72 റണ്‍സുമായി ഹാന്‍ഡ്‌സ്‌കോമ്പും 9 റണ്‍സുമായി മാത്യു വെയിഡുമായിരുന്നു ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും