കായികം

പഴയപടി തന്നെ; പൊരുതി തോറ്റ് കേരളം സന്തോഷ് ട്രോഫിയില്‍ പുറത്ത്; ഗോവയോട് തോറ്റത് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ബംബോളിന്‍: ആതിഥേയര്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് കേരളം സന്തോഷ് ട്രോഫിയില്‍ പുറത്ത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഗോവയ്ക്ക് മുന്നില്‍ കേരളം അടിയറവ് പറഞ്ഞത്. കളത്തില്‍ മുഴുവന്‍ നിറഞ്ഞു കളിച്ച കേരളത്തിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്താണ് ഗോവ ബംഗാളിനെതിരേ ഫൈനലിന് ഇടം നേടിയത്. 

മുന്നേറ്റത്തിന് ആവോളം മൂര്‍ച്ചയുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ പ്രതിരോധത്തിലുള്ള വിള്ളലുകള്‍ മുതലെടുത്താണ് ഗോവ രണ്ടു ഗോളുകളും നേടിയത്. ജിഎംസി അത്‌ലറ്റിക്ക്‌സ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കേരളം മനോഹര കളിയാണ് പുറത്തെടുത്തതെങ്കിലും പരാജയമായിരുന്നു അന്തിമ ഫലം. 


കൗണ്ടര്‍ അറ്റാക്കുകളായിരുന്നു ഗോവയുടെ കളിയായുധം. എന്നാല്‍ ഏത് രീതിയിലും ആക്രമിച്ചു കളിക്കുക എന്നായിരുന്നു കേരളത്തിന്റെ തന്ത്രവും. കളിയില്‍ പന്ത് കൈവശം വെക്കുന്നതില്‍ കേരളം മുന്നിട്ടു നിന്നപ്പോഴും കിട്ടിയ അവസരങ്ങള്‍ മുതലാക്കി അണ്ടര്‍ 21 താരം ലിസ്റ്റണ്‍ കൊളാസ്  കേരത്തിന്റെ കഥകഴിച്ചു. ഇന്ത്യയ്ക്ക് മികച്ച ഒരു സ്‌ട്രൈക്കര്‍ കൂടി വരുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്ന കേരളത്തിനെതിരേ കൊളാസിന്റെ കളിമികവ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗാളാണ് ഗോവയ്ക്ക് എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല