കായികം

മെസ്സി അസിസ്റ്റന്റ് റഫറിയോട് ചൂടായി; വിലക്കിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍- വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് അടുത്ത കളിയില്‍ സൂപ്പര്‍ താരം മെസ്സിയുണ്ടായേക്കില്ല. ചിലിയുമായി നടന്ന മത്സരത്തില്‍ അസിസ്റ്റന്റ് റഫറിക്കെതിരേ അശ്ലീല ഭാഷയില്‍ സംസാരിച്ചതാണ് താരത്തിന് തിരിച്ചടിയാവുക. 


ഇതുമായി ബന്ധപ്പെട്ട് ലൈന്‍സ് റഫറി പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ അര്‍ജന്റീന മെസ്സി നേടിയ പനാല്‍റ്റി ഗോളിലൂടെ ജയിച്ചെങ്കിലും യോഗ്യതയുടെ കാര്യത്തില്‍ തീരുമാനമാകാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. എന്നാല്‍, ടീമിന്റെ നെടുംതൂണായ മെസ്സിയില്ലെങ്കില്‍ അര്‍ജന്റീനയുടെ മൊത്തം കളിയെ ബാധിക്കുകയും റഷ്യ ലോകക്കപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടിയാവുകയും ചെയ്യുമെന്ന ആശങ്കയിലാണ് ആരാധകര്‍.

കളിക്കിടെ എതിര്‍താരത്തെ ടാക്കിള്‍ ചെയ്തതിന് ഫൗള്‍ വിളിച്ച ലൈന്‍സ്മാനെ മെസ്സി ശകാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കളി കഴിഞ്ഞതിന് ശേഷവും മെസ്സി അസിസ്റ്റന്റ് റഫറിയോട് തട്ടിക്കയറുന്നതും കാണാം. അര്‍ജന്റീനയിലുള്ള മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം