കായികം

ഗുരു സാക്ഷാല്‍ രാഹുല്‍ ദ്രാവിഡാണ്; പിള്ളേര് പൊളിച്ചില്ലെങ്കിലേ അത്ഭുതമൊള്ളൂ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള പോരാട്ടം രണ്ട് യുവതാരങ്ങളുടെ ബാറ്റിംഗ് മികവുകൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മലയാളി താരം സഞ്ജു സാംസണും ഡെല്‍ഹിക്കാന്‍ ഋഷഭ് പന്തും ചേര്‍ന്ന് ഗുജറാത്ത് ലയണ്‍സ് ബൗളര്‍മാരെ അടിച്ചു പരത്തിയപ്പോള്‍ കാണികള്‍ക്ക് പത്താം സീസണ്‍ ഐപിഎല്ലില്‍ പുതിയ വിരുന്നായി. 43 പന്തില്‍ നിന്ന് 93 റണ്‍സ് ഋഷഭ് നേടിയപ്പോള്‍ സഞ്ജുവിന്റെ വക 31 പന്തില്‍ നിന്ന് 61 റണ്‍സായിരുന്നു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ ചെയ്‌സിംഗ് വിജയമാണ് ഈ രണ്ട് യുവതാരങ്ങളുടെ ബാറ്റുകള്‍ ഡെല്‍ഹിക്കു നല്‍കിയത്. ഇതോടൊപ്പം ഈ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പും ഡെല്‍ഹിക്കുവേണ്ടി ഇവര്‍ സ്വന്തം പേരില്‍ കുറിച്ചു.

ആക്രമിച്ചു കളിക്കാന്‍ ഇവര്‍ ഒരുങ്ങിയതോടെ ഗുജറാത്ത് ലയണ്‍സ് ബൗളര്‍മാരുടെ കാര്യം പരുങ്ങലിലായി. ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയും ഈ മിടുക്കന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഈ യുവതാരങ്ങളുടെ കളിമികവിന്റെ ക്രെഡിറ്റ് മൊത്തം രാഹുല്‍ ദ്രാവിഡ് എന്ന് ഇന്ത്യയുടെ വന്‍മതിലിനാണ്. ഡെല്‍ഹിയുടെ ഉപദേശകനായി കളിക്കാര്‍ക്ക് കൃത്യമായി തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ ദ്രാവിഡ് വിജയിച്ചതാണ് കഴിഞ്ഞ ദിവസം ഈ യുവതാരങ്ങളുടെ ബാറ്റിംഗ് വൈഭവം വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു