കായികം

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിന് എതിരാളി റിയലോ അത്‌ലറ്റിക്കയോ? ഇന്നറിയാം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ റിയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ പോരാട്ടം ഇന്ന്. ആദ്യ സെമി ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയെ രണ്ട് പാദങ്ങളിലുമായി 4-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് ഫൈനലില്‍ എത്തിയിട്ടുണ്ട്.

റിയല്‍-അത്‌ലറ്റിക്കോ ആദ്യ പാദത്തില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റിയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചിരുന്നു. രണ്ടാം പാദം അത്‌ലറ്റിക്കോയുടെ മൈതാനത്താണെങ്കിലും മൂന്ന് ഗോളിന്റെ ആദ്യ പാദ നേട്ടം കളിയില്‍ റിയലിന് മുന്‍തൂക്കം നല്‍കുന്നു.

ചാംപ്യന്‍സ് ലീഗില്‍ റിയല്‍ മാഡ്രിഡിന് മുന്നില്‍ അടിയറവ് പറയുന്ന അത്‌ലറ്റിക്കോയുടെ കഥ തുടരുകയാണ്. ഇതിന് മുമ്പ് മൂന്ന് സീസണുകളില്‍ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ ജയം ലോസ് ബ്ലാങ്കോസിനൊപ്പമായിരുന്നു.

ലാലീഗ കിരീടപ്പോരാട്ടത്തില്‍ ബാഴ്‌സയുമായി ഇഞ്ചോടിഞ്ച് നില്‍ക്കുന്ന റിയലിന് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്നതിനും പരിശീലകന്‍ സിനദീന്‍ സിദാന്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. ഒന്നാം പാദത്തില്‍ ഹാട്രിക്ക് നേട്ടത്തോടെ ടീമിനെ വിജയത്തിലെത്തിച്ച ക്രിസ്റ്റിയാനോ തന്നെയാണ് റിയലിന്റെ പ്രതീക്ഷ.

പിന്‍നിരയില്‍ വരാനെ കൂടി എത്തുന്നതോടെ റാമോസിനൊപ്പം സെന്‍ട്രല്‍ ബാക്ക് ശക്തമാക്കാനും റിയലിന് സാധിക്കും. വലത് വിംഗിലുള്ള കര്‍വാഹല്‍ ഇല്ലാത്തതാണ് റിയലിന് തിരിച്ചടി. ബെയ്‌ലിനൊപ്പം കര്‍വാഹലും പരിക്കിന്റെ പിടിയിലാണ്.

അത്‌ലറ്റിക്കോ നിരയില്‍ ജോസ് ഗിമിനെസ് പരിശീലനത്തിയെന്നത് ടീമിന്റെ പ്രതിരോധത്തിന് ആശ്വാസം പകരുന്നതാണ്. അന്റോണിയോ ഗ്രീന്‍സ്മാന്റെ ഗോളടി മികവിലായിരിക്കും അത്‌ലറ്റിക്കോയുടെ സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; ചത്തുപൊങ്ങിയത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍, എടയാറില്‍ പ്രതിഷേധം

വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്

തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു