കായികം

ദേശീയ ഫുട്‌ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ താരം സികെ വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ ജോലിയില്‍നിന്നും പുറത്താക്കി. ഏജീസ് ഓഫീസില്‍ ഓഡിറ്ററായ വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ജോലിയില്‍ തുടര്‍ച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടലെന്ന് ഉത്തരവില്‍ പറയുന്നു. ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ പേരിലാണ് ഉത്തരവിറങ്ങിയിട്ടുള്ളത്.

2012ല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് അക്കൗണ്ട് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. ഇന്ത്യയ്ക്കു വേണ്ടിയും ബംഗളൂരു എഫ്‌സിക്കും വേണ്ടി കളിക്കാനായി രണ്ട് വര്‍ഷത്തെ ലീവ് എടുത്തിരുന്നു. അവധി പൂര്‍ത്തിയായിട്ടും ഓഫീസില്‍ ഹാജരായിട്ടില്ല എന്നതാണ് ഏജീസ് അധികൃതരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍