കായികം

ഇന്ത്യയുടെ ലോകക്കപ്പ് സ്വപ്‌നങ്ങള്‍ക്ക് ഇവര്‍ ധാരാളം; ഇറ്റലിയെ തോല്‍പ്പിച്ച് ഇന്ത്യക്ക് ചരിത്ര ജയം

സമകാലിക മലയാളം ഡെസ്ക്

അറിസോ:  അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകക്കിപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്ത്യന്‍ കുട്ടികള്‍. ഇറ്റലിയിലെ അറിസോയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 17 ടീം തോല്‍പ്പച്ചത് ഡിഫന്‍സീവ് സ്ട്രാറ്റജിക്ക് ഏറെ പേരുകേട്ട അസൂറികളെ. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം ഇറ്റലിയെ തോല്‍പ്പിച്ചത്.

തൊട്ടരികില്‍ എത്തിയിരിക്കുന്ന ലോകക്കപ്പിന് ഇന്ത്യന്‍ ടീം ഒരുങ്ങിത്തന്നെയാണെന്നതിന് ഇതിലും മികച്ച ഉദാഹരണം വേണ്ടതില്ല. അണ്ടര്‍ 17 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നുമെത്തിയ ഇറ്റലിക്കെതിരേ ഇന്ത്യന്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ പകുതിയില്‍ തന്നെ അഭിജിത്തിലൂടെ മുന്നിലെത്തിയ ഇന്ത്യയ്ക്ക് രണ്ടാം പകുതിയില്‍ മലയാളി താരം രാഹുല്‍ ഒരു ഗോളു കൂടി സമ്മാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍